ആര്യാട് സനൽ കുമാറിന് ബഷീർ പുരസ്കാരം
1435896
Sunday, July 14, 2024 3:50 AM IST
ആലത്തൂർ: ജീവചരിത്രത്തിനുള്ള ആശയം ബുക്സ് ബഷീർ പുരസ്കാരം ആര്യാട് സനൽ കുമാറിന്റെ ‘പെൺകെെ പെരുമ' എന്ന ഗ്രന്ഥത്തിനു ലഭിച്ചു.
ആൺകോയ്മയുടെ താളവേദിയിലേക്ക് ആദ്യമായി തകിൽ എന്ന ഘനവാദ്യവുമായെത്തിയ വാദ്യകലാകാരി പത്തിയൂർ കമലത്തിന്റെ താളയാത്രയുടെ കഥ പറയുന്നതാണ് പുസ്തകം. മഹാകവികളായ ഒളപ്പമണ്ണയുടേയും ജി.ശങ്കരക്കുറുപ്പിന്റേയും ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതിയ സനൽ കുമാറിന്റെ മൂന്നാമത്തെ ജീവചരിത്ര ഗ്രന്ഥമാണ് ‘പെൺ കൈ പെരുമ'. പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. ആലത്തൂർ കോ-ഓപ്പറേറ്റിവ് കോളജിന്റെ പ്രിൻസിപ്പലാണ്. കോഴിക്കോട് നടക്കുന്ന ബഷീർ ഉത്സവത്തിൽ പുരസ്കാരം നൽകും.