കാഞ്ഞിരപ്പുഴ ഡാമിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
1435801
Saturday, July 13, 2024 11:07 PM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ റിസർവോയറിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഡാമിന്റെ ഇടതുവശത്ത് ഇരുമ്പകച്ചോല വെള്ളത്തോട് ഭാഗത്ത് ആണ് ഇന്നലെ രാവിലെ ഒന്പതോടെ 50 വയസുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡാമിൽ കുളിക്കാനിറങ്ങിയ ആളാണ് മൃതദേഹം കണ്ടത്. മണ്ണാർക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.