ആരോഗ്യ സംരക്ഷണ സന്ദേശയാത്രയ്ക്കു തുടക്കം
1435556
Saturday, July 13, 2024 12:28 AM IST
പാലക്കാട്: നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജ്യുക്കേഷൻ സൊസൈറ്റി പാലക്കാട് മണ്ഡലത്തിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര- 2024 ന് തുടക്കമായി.
പാലക്കാട് ഗവ. മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിഡിഇ പി. സുനിജ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് ജോസ് ചാലക്കൽ അധ്യക്ഷനായി.
മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ജെ.എം. ബിൽജ മുഖ്യപ്രഭാഷണം നടത്തി. സംഘടന പ്രസിഡന്റ് സണ്ണി എം.ജെ. മണ്ഡപത്തികുന്നേൽ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.എൻ. സുരേഷ് ബാബു, പ്രധാന അധ്യാപിക പ്രീജ, സോളമൻ പയസ്, ബിൻസ്, ഡോ. ഫിറോസ്ഖാൻ, രാധാകൃഷ്ണൻ, സായൂജ് എന്നിവർ പ്രസംഗിച്ചു.