സമാജം സേവാസംഘത്തിന്റെ നേതൃത്വത്തിൽ മഴക്കാലശുചീകരണ പ്രവൃത്തികൾ
1435554
Saturday, July 13, 2024 12:28 AM IST
വടക്കഞ്ചേരി: സമാജം സേവാസംഘത്തിന്റെ നേതൃത്വത്തിൽ മൂലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മഴക്കാല ശുചീകരണ യജ്ഞവും വീടുകളിലേക്ക് ബ്ലീച്ചിംഗ് പൗഡർ വിതരണവും നടത്തി.
സമാജം സേവാസംഘം ചെയർമാൻ ഡോ. ചക്കിങ്കൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഷീന സ്റ്റാർലിൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, അരവിന്ദ് ജൂനിയർ മെഡിക്കൽ ഓഫീസർ ഈനാശു രാജ്, സമാജം അംഗങ്ങളായ മണികണ്ഠൻ കോടങ്ങാട്ട്, കൃഷ്ണൻ, ബാലകൃഷ്ണൻ, സ്വാമിനാഥൻ, അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആലത്തൂർ ക്രസന്റ് നേഴ്സിംഗ് കോളജിലെ നാലാം വർഷ ബിഎസ് സി നഴ്സിംഗ് വിദ്യാർഥികളും പങ്കെടുത്തു. ഹോസ്പിറ്റലും പരിസരവും വൃത്തിയാക്കി.