സെന്റ് റാഫേൽസ് സ്കൂളിൽ വിദ്യാർഥികൾക്ക് സമ്മാനദാനം
1429589
Sunday, June 16, 2024 3:51 AM IST
പാലക്കാട്: ജില്ല സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സിബിഎസ്ഇ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സമ്മാനദാനം സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂളിൽ നടന്നു.
സ്കൂൾ പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. അസിസ്റ്റന്റ് കളക്ടർ ഡോ.എസ്.മോഹനപ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. പിഡിഎസ്എസ് സിയുടെ പ്രസിഡന്റ് ഷാജി കെ. തയ്യിൽ അധ്യക്ഷത വഹിച്ചു.
ട്രഷറർ പ്രേംജിത് ആശംസ പ്രസംഗം നടത്തി. വിജയികൾക്ക് അസിസ്റ്റന്റ് കളക്ടർ ഡോ.എസ്. മോഹനപ്രിയ മൊമെന്റോ നല്കി. അഹല്യ സ്കൂൾ പ്രിൻസിപ്പൽ ലത പ്രകാശ് വിദ്യാർഥികളെ അനുമോദിച്ചു. തുടർന്ന് വേദിയിൽ വിവിധ വിഷയങ്ങളിൽ എ വണ്‍ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സമ്മാനദാനം നടന്നു. പിഡിഎസ്എസ് സി ജോയിന്റ് സെക്രട്ടറി സോണിയ നന്ദി പറഞ്ഞു.