ഇഎംഐ നൽകാതെ തട്ടിപ്പ്; യുവതി അറസ്റ്റിൽ
1429578
Sunday, June 16, 2024 3:43 AM IST
കോയമ്പത്തൂർ: വ്യാജ പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ഇഎംഐയിൽ ഇരുചക്രവാഹനം വാങ്ങിയ യുവതി അറസ്റ്റിൽ. സെൽവപുരം ഭാഗത്ത് പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന ദിനേഷ് എന്ന യുവാവിൽ നിന്നാണ് വാഹനം വാങ്ങിയത്.
വനിത പോലീസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് വാഹനം വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദിനേഷ് പോലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് വനിത പോലീസാണെന്ന വ്യാജേന തട്ടിപ്പ് നടന്നതായി അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അംബിക എന്ന വ്യാജ പോലീസുകാരിയെയും സുഹൃത്ത് രഘുവിനെയും അറസ്റ്റ് ചെയ്തു.