തൊണ്ടാമുത്തൂർ മേഖലയിൽ വൃക്ഷത്തൈകൾ നട്ട് ജില്ലാ കളക്ടർ
1429134
Friday, June 14, 2024 1:26 AM IST
കോയമ്പത്തൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരംതൊണ്ടാമുത്തൂർ പ്രദേശത്തെ 10 പഞ്ചായത്തുകളിൽ വൃക്ഷത്തൈ നടുന്ന പരിപാടി ജില്ലാ കലക്ടർ ക്രാന്തികുമാർ പാഡി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ കളക്ടർ ശ്വേത സുമൻ, തന്നാമനല്ലൂർ പഞ്ചായത്ത് കൗൺസിൽ പ്രസിഡൻ്റ് ഔരുസാമി, ജില്ലാ വികസന ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൈകൾ നടുന്നതിന് ചെന്നൈ ഗ്രാമവികസന ഡയറക്ടർ 1,27,420 രൂപ നിശ്ചയിച്ചിട്ടുണ്ട്.
ഇതിൽ 2024-25 സാമ്പത്തിക വർഷത്തിൽ 39,477 വൃക്ഷത്തൈകൾ ു തുറസായ സ്ഥലങ്ങളിലും പാതയോരങ്ങളിലും നദീതീരങ്ങളിലും വൃക്ഷത്തൈ നടുന്ന പ്രവൃത്തി ആരംഭിച്ചു.