കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
1429130
Friday, June 14, 2024 1:26 AM IST
മണ്ണാർക്കാട്: കാട്ടാന ശല്യത്താൽ പൊറുതിമുട്ടുന്ന മുറിയങ്കണ്ണി, തിരുവിഴാംകുന്ന്, അമ്പലപ്പാറ, കച്ചേരിപ്പടി, കണ്ടമംഗലം, മുണ്ടക്കുന്ന് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുറിയക്കണ്ണി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നൽകി.
കൃഷിനശിച്ച കര്‍ഷകര്‍ക്ക് വിളകള്‍ നശിച്ചതിനുള്ള നഷ്ടപരിഹാരത്തുക നല്‍കണം, ദ്രുതകര്‍മസേന ഉണര്‍ന്നു പ്രവര്‍ത്തിക്കണം തുടങ്ങിയവയും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ. സുഹൈൽ, ഷൗക്കത്ത്, ടി. മുസദിഖ്, ടി. വസീം അഹമ്മദ്, ടി. നയീം അഹമ്മദ്, ശിവരാജ്, കെ.എം. ദിൽഷാദ്, എൻ. ആദിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.