ക്ഷീരകർഷകന്റെ മകൾക്ക് മിൽമയുടെ വിവാഹസമ്മാനം
1425212
Monday, May 27, 2024 1:17 AM IST
നെന്മാറ: മിൽമ ഏർപ്പെടുത്തിയ വിവാഹസമ്മാനം വിതരണം ചെയ്തു. ക്ഷീരകർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമ വിവാഹസമ്മാനമായി തുക നൽകുന്നത്.
വിവാഹത്തിനു മുൻപുള്ള മൂന്നു മാസക്കാലം 500 ലിറ്ററിൽ കുറയാതെ പാൽ ക്ഷീരസംഘത്തിൽ അളന്ന ക്ഷീരകർഷകരുടെ പെൺമക്കളുടെ വിവാഹത്തിനാണ് മിൽമയുടെ വിവാഹസമ്മാനം എന്ന പേരിലുള്ള ധനസഹായം നൽകുന്നത്.
പാലക്കാട് മിൽമ പിആൻഡ്ഐ സൂപ്പർവൈസർ അശ്വതി വിവാഹസമ്മാനം ചെട്ടികുളമ്പ് പൊന്നുകുട്ടന്റെ വീട്ടിലെത്തി മകൾ ബിനിഷയ്ക്ക് വിവാഹത്തിനു മുന്നോടിയായി കൈമാറി.
അടിപ്പെരണ്ട ക്ഷീരോൽപാദ സഹകരണസംഘം സെക്രട്ടറി എച്ച്. അബ്ദുൽജലീൽ, ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.