മതബോധന സംയുക്ത സമ്മേളനവും വിശ്വാസപരിശീലന പ്രവർത്തനവർഷ ഉദ്ഘാടനവും
1425079
Sunday, May 26, 2024 7:38 AM IST
പാലക്കാട് : പാലക്കാട് രൂപത വിശ്വാസ പരിശീലന വേദിയുടെ പ്രവർത്തന വർഷ ഉദ്ഘാടനം പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. സമ്മേളനം ബിഷപ് എമിരറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ’വിശ്വാസ പരിശീലനം ക്രിസ്താനുഭവ ജീവിതത്തിന്’ എന്നതാണ് ഈ വർഷത്തെ വിശ്വാസ പരിശീലന വിഷയം.
മതാധ്യാപകരുടെയും മാതാപിതാക്കളുടെയും സംഘടിത പ്രവർത്തനമാണ് വിശ്വാസ പരിശീലനത്തിന്റെ ശക്തിസ്രോതസ് എന്നും ക്രിസ്താനുഭവ ജീവിതമാണ് വിശ്വാസ പരിശീലനത്തിന്റെ ലക്ഷ്യം എന്നും യേശു ഏക രക്ഷകനാണ് എന്നുള്ളതാണ് യദാർത്ഥ ക്രൈസ്തവ വിശ്വാസമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ.ജെയിംസ് ചക്യേത്ത് സ്വാഗതം പറഞ്ഞു.
സിസ്റ്റർ ലിസ റോസ് എസ്എൻഡിഎസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പരീക്ഷകളിലും വിവിധ മത്സരങ്ങളിലും വിജയികളായവർക്ക് അവാർഡുകൾ നല്കി.
രൂപതയുടെ പാസ്റ്ററൽ സെന്റർ നവീകരണത്തോട് അനുബന്ധിച്ച് നടത്തിയ സംഭാവന കൂപ്പണ്‍ (കൈത്താങ്ങ്) നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് വിശ്വാസ പരിശീലന അസി.ഡയറക്ടർ ഫാ.അമൽ വലിയവീട്ടിൽ നന്ദി പറഞ്ഞു.