ബസുകളിൽ എയർഹോൺ പരിശോധന
1425069
Sunday, May 26, 2024 7:37 AM IST
കോയമ്പത്തൂർ: ബസുകളിൽ എയർ ഹോൺ ഉപയോഗിക്കരുതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ട്രാഫിക് പോലീസ് പരിശോധന നടത്തുകയും ബസുകളിൽ നിന്ന് എയർ ഹോണുകൾ നീക്കം ചെയ്യുകയും ബസുകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
ഇന്നലെ കോയമ്പത്തൂർ ലോ ആൻഡ് ഓർഡർ പോലീസ് കമ്മീഷണർ സ്റ്റാലിന്റെ നേതൃത്വത്തിൽ ഗാന്ധിപുരം സിറ്റി ബസ് സ്റ്റാൻഡിന് സമീപം പരിശോധന നടത്തി. റെയ്ഡിൽ ബസുകളിൽ ഉണ്ടായിരുന്ന എയർ ഹോണുകളും സംഗീത ഹോണുകളും പോലീസ് നീക്കം ചെയ്തു. എയർ ഹോൺ ഘടിപ്പിച്ച ബസുകൾക്ക് 1000 രൂപ പിഴയും ചുമത്തി. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മദ്യപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.