വൈ​ദ്യു​തി ലൈ​നി​ൽനി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, May 25, 2024 10:23 PM IST
ക​ഞ്ചി​ക്കോ​ട്: ചു​ള്ളി​മ​ട പേ​ട്ട​ക്കാ​ട് മ​ര​ച്ചി​ല്ല വെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പേ​ട്ട​ക്കാ​ട് എ​സ്പി കോ​ള​നി​യി​ൽ സ്വാ​മി​നാ​ഥ​ന്‍റെ മ​ക​ൻ ശ​ക്തി​വ​ടി​വേ​ൽ (49) ആ​ണ് മ​രി​ച്ച​ത്.

റോ​ഡി​നു സ​മീ​പ​മു​ള്ള കെഎ​സ്ഇ​ബി 22 കെ​വി പോ​സ്റ്റി​ന​ടു​ത്തു​ള്ള ആ​ര്യ​വേ​പ്പി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ചി​ല്ല വെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ര​ക്കൊ​ന്പ് വൈ​ദ്യു​ത പോ​സ്റ്റി​ൽ ത​ട്ടി അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ​

മ​ര​ക്കൊ​ന്പി​ൽ മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്ന ശ​ക്തി​വ​ടി​വേ​ലി​നെ ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള സേ​ന​യെ​ത്തി​യാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്.
മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.