നവീകരണത്തിനുപിറകെ ടാറിംഗ് അടർന്നുപോകുന്നതായി പരാതി
1423895
Tuesday, May 21, 2024 1:14 AM IST
ഷൊർണൂർ: നവീകരണം നടത്തിയിട്ട് മൂന്നു മാസം മാത്രം. ടാറിംഗ് അടർന്നു പോകുന്നതായി പരാതി. മൂന്നുമാസം മുൻപ് നവീകരണം പൂർത്തിയാക്കിയ പുലാമന്തോൾ പാലത്തിനുമുകളിലെ ടാറിംഗാണ് അടർന്നു പോകുന്നത്.
മഴ തുടങ്ങിയപ്പോഴാണ് പാലത്തിനുമുകളിലെ ടാറിംഗ് അടർന്നുപോരുന്നത്. 53 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാലത്തിനു മുകൾഭാഗം നവീകരിച്ചത്. ഇതാണ് ഇപ്പോൾ തകരുന്നത്.
പാലത്തിനുമുകളിലെ റോഡ് തകർച്ചയും സ്പാനുകളുടെ തകർച്ചയുംമൂലം വലിയ യാത്രാദുരിതമാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനു പരിഹാരമായിട്ടായിരുന്നു നവീകരണം.
മഴ തുടങ്ങിയതോടെ പാലത്തിനുമുകളിൽ റോഡിന്റെ ഇരുവശങ്ങളിലും ടാർ ഇളകുന്നുണ്ട്. ഇതുമൂലം ഇരുചക്രവാഹനങ്ങൾക്കാണ് വലിയ ദുരിതം.
വലിയ വാഹനങ്ങൾക്കു വശം കൊടുക്കുമ്പോൾ അപകടങ്ങൾക്ക് ഇടവരുത്തുന്നതായി പരാതിയുണ്ട്. വീണ്ടും ഇവിടെ ടാറിങ് പ്രവൃത്തി നടത്തണമെന്നതാണ് ആവശ്യം.
അതേസമയം, തകർച്ച പരിശോധിക്കുമെന്നാണ് അധികൃതർ നൽകുന്ന മറുപടി.