വീട് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായി പരാതി
1417862
Sunday, April 21, 2024 6:29 AM IST
കോയന്പത്തൂർ: വീട് അനുവദിക്കാമെന്നുപറഞ്ഞ് കോർപറേഷൻ കൗൺസിലർ തട്ടിപ്പ് നടത്തിയതായി പരാതി. ചിന്നിയംപാളയം ടീച്ചേഴ്സ് കോളനി സ്വദേശികളായ ബാലസുബ്രഹ്മണ്യൻ-ലത ദമ്പതികളാണ് മുനിസിപ്പൽ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ദന്പതികൾ കൂലിപ്പണി ചെയ്യുന്നവരാണ്.
സ്വന്തമായി വീടില്ലാത്തതിനാൽ ജില്ലാ കളക്ടറുടെ സൗത്ത് റവന്യൂ ഓഫീസിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന പൂശാരിപാളയം സ്വദേശി തമ്പ ു എന്നയാൾ 1,20,000 രൂപ ആവശ്യപ്പെടുകയും 74-ാം വാർഡ് കൗൺസിലർ ശങ്കർ മുഖേന വീട് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതനുസരിച്ച് 2022-ൽ പൂശാരിപാളയത്തെ കൗൺസിലറുടെ ഓഫീസിൽ സൂക്ഷിച്ച് 1,20,000 രൂപ കൗൺസിലർ ശങ്കറിന് നൽകി. അതിനുശേഷം വീട് അനുവദിക്കാത്തതിനാൽ കൗൺസിലർ ശങ്കറിനോടും തന്പുവിനോടും ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറുകയും ചെയ്തുവെന്നാണ് പരാതി.
പണം തിരികെ ചോദിച്ചപ്പോൾ ആളുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദന്പതികൾ പരാതിയിൽ പറയുന്നു.