കോയന്പത്തൂരിൽ വോട്ടെടുപ്പ് സമാധാനപരം
1417528
Saturday, April 20, 2024 1:32 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ പാർലമെന്റ് മണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരം. പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളും രാഷ്ട്രീയ നേതാക്കളും വോട്ട് രേഖപ്പെടുത്തി. എഐഎഡിഎംകെ സ്ഥാനാർഥി സിംഗായി രാമചന്ദ്രൻ വരദരാജപുരം ഗവ. ഹൈസ്കൂളിലും ഡിഎംകെ സ്ഥാനാർഥി ഗണപതി രാജ്കുമാർ ഗണപതി ഏരിയയിലെ എസ്ഇഎസ് പ്രൈവറ്റ് സ്കൂളിലും മുൻ മന്ത്രി എസ്.പി. വേലുമണി സുകുണാപുരം ഗവ. ഹൈസ്കൂളിലും ബിജെപി നേതാവ് വാനതി ശ്രീനിവാസൻ ദാദാബാദ് ഏരിയയിലെ കാമരാജ് സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
കോയമ്പത്തൂർ മുൻ പാർലമെന്റ് അംഗം പി.ആർ. നടരാജൻ വനിതാ പോളിടെക്നിക് കോളജിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുപ്പൂർ ബിജെപി സ്ഥാനാർഥിയുമായ എ .പി. മുരുകാനന്ദം സിത്താപുത്തൂർ ഗവ. ഗേൾസ് ഹൈസ്കൂളിലും നാം തമിഴർ പാർട്ടി സ്ഥാനാർഥി കലാമണി ജഗന്നാഥൻ കാളപ്പട്ടിയിലെ സർക്കാർ ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി.