മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നാളെ മുതൽ വീട്ടിൽ വോട്ടെടുപ്പ്
1416389
Sunday, April 14, 2024 6:14 AM IST
പാലക്കാട് : ലോക്സഭ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ണാർക്കാട് അസംബ്ലി നിയോജകമണ്ഡലത്തിലെ 85 വയസിന് മുകളിൽ പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും അംഗീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ 15 മുതൽ 24 വരെ സ്വന്തം വീട്ടിൽ വച്ച് വോട്ട് ചെയ്യാം.
ഈ ഉദ്യമത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സമ്മതിദായകരെ മുൻകൂട്ടി അറിയിച്ച് വീട്ടിൽ എത്തും. സ്ഥാനാർഥികളുടെ പ്രതിനിധികളും ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാരും വോട്ടിംഗ് സമയത്ത് ഉണ്ടായിരിക്കണമെന്ന് ഉപവരണാധികാരി അറിയിച്ചു.