ത​ത്ത​മം​ഗ​ലം സെ​ന്‍റ് മേരീസ് ദേവാലയത്തിൽ തിരുശേഷിപ്പു വണങ്ങാൻ ആയിരങ്ങളെത്തി
Sunday, April 14, 2024 6:14 AM IST
ത​ത്ത​മം​ഗ​ലം: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ദേ​വ​ാല​യ​ത്തി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റേ​യും പ​ന്ത്ര​ണ്ട് ക്രി​സ്തുശി​ഷ്യ​ന്മാ​രു​ടെയും ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ ഇ​രു​ന്നൂ​റോ​ളം വി​ശു​ദ്ധ​രു​ടേ​യും തി​രു​ശേ​ഷി​പ്പു​ക​ള്‍ ഇ​ന്ന​ലെ രാവിലെ ഏ​ഴുമു​ത​ല്‍ രാത്രി ഏ​ഴുവ​രെ ഭ​ക്തജന​ങ്ങ​ള്‍​ക്ക് നേ​രി​ല്‍ കാ​ണാ​നും വ​ണ​ങ്ങി മ​ാധ്യ​സ്ഥം യാ​ചി​ക്കു​വാ​നും സൗ​ക​ര്യം ന​ൽ​കി.

രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാന​യ്ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​റ്റ്സ​ണ്‍ തു​ക്കു​പ​റ​മ്പി​ല്‍ കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. ആ​യി​ര​ത്തോ​ളം ഭ​ക്തജ​ന​ങ്ങ​ള്‍ തി​രുശേ​ഷി​പ്പു വ​ണ​ങ്ങി ആ​രാ​ധ​നാശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കുകൊ​ണ്ടു. രാത്രി ഏ​ഴി​നു ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാദ​ത്തോ​ടെ ആ​രാ​ധ​ന സ​മാ​പി​ച്ചു.