അവധിക്കാല നീന്തൽ പരിശീലനം ആരംഭിച്ചു
1416381
Sunday, April 14, 2024 6:14 AM IST
നെന്മാറ: സൗജന്യ അവധിക്കാല നീന്തൽ പരിശീലനം ആരംഭിച്ചു. നെന്മാറ പോലീസ് പെൻഷനേഴ്സ് അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. നീന്തൽ പരിശീലനം ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. ചിറ്റൂർ മേഖല സെക്രട്ടറി കെ. ആറുമുഖൻ അധ്യക്ഷനായി.
പോലീസ് പെൻഷൻ അസോസിയേഷൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, കേരള അക്വാട്ടിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി തുളസി, കെപിപിഎ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി മാധവൻകുട്ടി, കെഎസ്എസ്പിയു സെക്രട്ടറി നാരായണൻകുട്ടി, രാജൻ എന്നിവർ പ്രസംഗിച്ചു.