ആംബുലൻസ് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
1415601
Wednesday, April 10, 2024 11:26 PM IST
ഒറ്റപ്പാലം: മൊബൈൽ ടവറിൽ കുടുങ്ങിയയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ സന്തോഷ് കുണ്ടംപറമ്പിലാണ് (29) മരിച്ചത്.
ചെർപ്പുളശേരി മാങ്ങോട് വീരമംഗലം ഭാഗത്തുനിന്നു മൊബൈൽ ടവറിൽ കുടുങ്ങിയ ജീവനക്കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി 108 ആംബുലൻസിൽ ഒറ്റപ്പാലത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വരോട് വെച്ച് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടമുണ്ടായത്.
മൊബൈൽ ടവറിൽ കയറിയ ജീവനക്കാരന് ക്ഷീണവും കുഴച്ചിലും അനുഭവപ്പെട്ടതിനെതുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് ഫയർഫോഴ്സിന് ഇയാളെ ടവറിൽനിന്നും താഴെ ഇറക്കാൻ കഴിഞ്ഞത്. തുടർന്നാണ് അപകടമുണ്ടായത്.