കാന്പുകളിലെ അതിക്രമങ്ങൾക്ക് കാരണം മദ്യവും മയക്കുമരുന്നും : മദ്യനിരോധനസമിതി
1397504
Tuesday, March 5, 2024 1:26 AM IST
പാലക്കാട് : കാന്പസുകളിലെ അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും മുഖ്യകാരണം മദ്യവും മയക്കു മരുന്നുകളുമാണെന്നും അത് നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും മദ്യനിരോധനസമിതി ജില്ലാ പ്രവർത്തക കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മദ്യനിരോധനസമിതിയുടെ സംസ്ഥാന നേതാക്കൾ പ്രാദേശിക മദ്യനിരോധന അധികാരം പുനസ്ഥാപിക്കണമെന്നും ബാറുകളുടേയും മദ്യശാലകളുടേയും എണ്ണം കുറക്കണമന്നും ആവശ്യപ്പെട്ടുകൊണ്ട് മദ്യനിരോധനസമിതി സംസ്ഥാന കമ്മിറ്റി മലപ്പുറം കളക്റേറ്റിൽ സത്യാഗ്രഹ സമരം തുടരുകയാണ്.
യോഗത്തിൽ മദ്യനിരോധനസമിതിയുടെ സംസ്ഥാന സമിതി അഗം മാണി പറന്പേട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എ.കെ. സുൽത്താൻ ഉദ്ഘാടനം ചെയ്തു.എം.അഖിലേഷ്കുമാർ കൊട്ടേക്കാട്, സന്തോഷ് മലന്പുഴ, ആർ.രാമകൃഷ്ണൻ മുണ്ടൂർ, എ.സെറീന, എസ്.രാധാകൃഷ്ണൻ, ശശി കല്ലേപ്പുള്ളി, എം.എസ്. അബ്ദുൾഗുദ്ദൂസ് എന്നിവർ പങ്കെടുത്തു.