ഉണക്കമരം നീക്കംചെയ്യണമെന്നു നാട്ടുകാർ
1397294
Monday, March 4, 2024 1:12 AM IST
ചിറ്റൂർ: നന്ദിയോട് ജംഗ്ഷനിൽ വീടുകൾക്കും റോഡിനും സമീപത്തായി ഉണങ്ങിയ ബലംക്ഷയിച്ച് പതനാവസ്ഥയിലുള്ള മരം മുറിച്ചുനീക്കണമെന്നുനാട്ടുകാരുടെയും യാത്രക്കാരുടെ ആവശ്യം. ഈ മരത്തിനു താഴെയാണ് ഓട്ടോ സ്റ്റാൻഡുമുള്ളത്.
മരത്തിനുതാഴെ എച്ച്ടി ലൈനുമുണ്ട്. മഴയൊന്നു പെയ്താലോ കാറ്റു വീശിയാലോ മരം നിലമ്പതിക്കാവുന്ന സാഹചര്യമാണുള്ളത്.
തത്തമംഗലം - പൊള്ളാച്ചി പ്രധാന പാതയെന്നതിനാൽ ചരക്കുകടത്തു - വിനോദ സഞ്ചാര മറ്റു വാഹനങ്ങളും നിരന്തരം സഞ്ചാരിക്കുന്ന പാതയിലാണ് മരംഅപകട ഭീഷണിയായി നിലകൊള്ളുന്നത്.
നന്ദിയോട് ഗവൺമെന്റ് ഹൈസ്കൂളിലേക്ക് വിദ്യാർഥികൾ എത്തുന്നതും ഉണങ്ങിയ മരത്തിനു അടിയിലൂടെയാണ്.
നിലവിൽ മരച്ചില്ലകൾ ഇടയ്ക്കിടെ പൊട്ടി റോഡിൽ വീഴുന്നുമുണ്ട്. മരംവീണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നതിനു മുൻപ് അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.