വിദ്യാർഥികളുടെ ടെക്കി പ്രോജക്ടുകൾ പ്രദർശിപ്പിച്ചു
1397189
Sunday, March 3, 2024 8:15 AM IST
നെന്മാറ: നെന്മാറ ജിഎൽപി സ്കൂളിൽ ടെക് എക്സ്പോ നടത്തി. സ്കൂളിലെ കലാം ഇന്നോവേഷൻ ലാബിൽ നിന്ന് പരിശീലനം നേടിയ വിദ്യാർഥികളുടെ ആശയങ്ങളെ പരിശീലകരുടെ സഹായത്തോടെ നിർമിച്ചവയാണ് പ്രദർശിപ്പിച്ചത്. ലിറ്റിൽ ടെക്കി എക്സ്പോയിൽ ഒരുക്കിയ 10 പ്രോജക്ടുകളുടെ പ്രദർശനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രദർശനത്തിന് പ്രോജക്ടുകൾ ഒരുക്കിയ വിദ്യാർഥികൾക്ക് യോഗത്തിൽ ഷീൽഡുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രബിതാ ജയൻ അധ്യക്ഷയായി.
എഇഒ, അക്ഷിമോൾ കുര്യാച്ചൻ, പഞ്ചായത്ത് അംഗം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ രതികാരാമചന്ദ്രൻ, പഞ്ചായത്തംഗം ആർ.ചന്ദ്രൻ, ബി പി.സി. ഹരി സെന്തിൽ, പ്രധാന അധ്യാപിക പ്രജിത, പിടിഎ പ്രസിഡന്റ് ബിജു സി. ജോൺ എന്നിവർ പ്രസംഗിച്ചു.