യുവക്ഷേത്ര കോളജ് ഡേ 2024 ഉദ്ഘാടനം
1397188
Sunday, March 3, 2024 8:15 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഡേ 2024 ഇന്ത്യൻ പിന്നണി ഗായകൻ വിധു പ്രതാപ് ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ ചെയർപേഴ്സൻ ടി.ഭവ്യശ്രീ ബാബുരാജ് അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി കോളജ് ആനുവൽ ഡേ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ.എൻ.കെ. ദിവ്യ എന്നിവർ ആശംസകളർപ്പിച്ചു. വൈസ് ചെയർപേഴ്സൻ മാളവിക ശരവണൻ സ്വാഗതവും ജനറൽ സെക്രട്ടറി എസ്.സിദ്ധാർഥ് നാരായണൻ നന്ദിയും പറഞ്ഞു.