സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
1397180
Sunday, March 3, 2024 8:15 AM IST
കല്ലടിക്കോട്: കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു.
കല്ലടിക്കോട് എസ്ഐ സുന്ദരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനോയ്, ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജമീർ, കല്ലടിക്കോട് സ്റ്റേഷൻ എസ്പിസി ഡ്രിൽ ഇൻസ്ട്രക്റ്റേഴ്സ് കൃഷ്ണകുമാർ, റോഷ്നി, പിടിഎ പ്രസിഡന്റ് സജി പീറ്റർ,പിടിഎ വൈസ് പ്രസിഡന്റ് സോമൻ തുടങ്ങിയവർ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.