വോട്ടർ അവയർനസ് ഫോറം അട്ടപ്പാടിയിൽ ഉദ്ഘാടനം ചെയ്തു
1396557
Friday, March 1, 2024 1:57 AM IST
അഗളി: കേരളത്തിലെ ആദ്യ വോട്ടർ അവയർനസ് ഫോറത്തിന്റെ ഉദ്ഘാടനം അട്ടപ്പാടി ഐടി പ്രോജക്ട് ഓഫീസർ വി.കെ. സുരേഷ് കുമാർ അട്ടപ്പാടി മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. സമ്മതിദായക ബോധവത്കരണ വേദി തെരഞ്ഞെടുപ്പിനെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രക്രിയയും, വോട്ട് രജിസ്ട്രേഷനും സംബന്ധിച്ച അറിവുകൾ പകർന്നു കൊടുക്കലാണ് അവയർനസ് ഫോറം ലക്ഷ്യമിടുന്നത്.
വേദിയുടെ കേരളത്തിലെ ആദ്യ രൂപീകരണ യോഗമാണ് അട്ടപ്പാടിയിൽ നടന്നത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എം. സലിം അധ്യക്ഷത വഹിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനർ ടി. സത്യൻ, എംആർഎസ് പ്രിൻസിപ്പൽ പി.കെ. ബിനോയ്, എൻ. മുഹമ്മദ്, വി.ബി. ലിബിൻ, കാമ്പസ് അംബാസിഡർമാരായ എസ്. അനന്തു, വി.എസ്. ഷിബിൻ, മുഹമ്മദ് അസ് ലിഷ് നേതൃത്വം നൽകി. ഐടിഡിപി അസിസ്റ്റന്റ് സാദിഖ് അലിയെ ഫോറം നോഡൽ ഓഫീസർ ആയി തെരഞ്ഞെടുത്തു.