ദേശീയ പഞ്ചഗുസ്തി മത്സരത്തിലേക്ക് ഇടക്കുറുശിയിൽനിന്നു 9 മത്സരാർഥികൾ
1396556
Friday, March 1, 2024 1:57 AM IST
കല്ലടിക്കോട്: മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലേക്ക് യോഗ്യത നേടി ഇടക്കുറുശിയിൽ നിന്നു ഒന്പതു മത്സരാർഥികൾ.
പാലാ സെന്റ് തോമസ് കോളജിൽ നടന്ന കേരള പഞ്ചഗുസ്തി മത്സരത്തിൽ വിജയിച്ച് കേരള ടീമിൽ സെലക്ഷൻ ലഭിച്ചാണ് ഇവർ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. ജൂൺ ആറു മുതൽ 11 വരെയാണ് മഹാരാഷ്ട്രയിൽ ദേശീയ മത്സരം നടക്കുന്നത്. ഇടക്കുറുശി ഫിറ്റ്നസ് വേൾഡ് ജിമ്മിലെ കായിക താരങ്ങളാണ് ഇവർ.
ജൂണിയർ ബോയ്സ് 50 കിലോ വിഭാഗത്തിൽ കെ.പി. അതുൽ, 55 കിലോ വിഭാഗത്തിൽ അമൽ എബ്രഹാം, 90 കിലോ വിഭാഗത്തിൽ ആദിത്, 90+ വിഭാഗത്തിൽ മുഹമ്മദ് സഹൽ, സബ്ജൂണിയർ ബോയ്സ് 60 കിലോ വിഭാഗത്തിൽ ഷാധി സിദാൻ, സീനിയർ 85 കിലോ വിഭാഗത്തിൽ ശരത് കുമാർ, മാസ്റ്റേഴ്സ് വുമൺ 80 കിലോ വിഭാഗത്തിൽ സജിനി അജി, 70 കിലോ വിഭാഗത്തിൽ ശശികല എന്നിവരാണ് പങ്കെടുക്കുക.