ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ം; വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം
Thursday, February 29, 2024 6:48 AM IST
പാ​ല​ക്കാ​ട്: ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ യു​വ​തി​ക്കു വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം. കൊ​ഴി​ഞ്ഞാ​മ്പാ​റ പെ​രു​മ്പാ​റ​ച്ച​ള്ള സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യൊ​ന്പ​തു​കാ​രി​യാ​ണ് വീ​ട്ടി​ൽ ആ​ൺ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വി​വ​രം ആ​ശാ പ്ര​വ​ർ​ത്ത​ക​യെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ആ​ശാ പ്ര​വ​ർ​ത്ത​ക 108 ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ക​ൺ​ട്രോ​ൾ​റൂ​മി​ൽനി​ന്ന് ഉ​ട​ൻ അ​ത്യാ​ഹി​ത സ​ന്ദേ​ശം കൊ​ഴി​ഞ്ഞാ​മ്പാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് വി. ​രാ​ജേ​ഷ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ആ​ർ. ക​വി​ത എ​ന്നി​വ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ആ​ണെ​ന്നു മ​ന​സി​ലാ​ക്കി ക​വി​ത വീ​ട്ടി​ൽ വ​ച്ചു​ത​ന്നെ പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ ക​വി​ത ഇ​രു​വ​ർ​ക്കും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റി. ഉ​ട​ൻ ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് രാ​ജേ​ഷ് ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.