പ്രദേശവാസികൾക്ക് ശല്യമായി വാനരസംഘം
1396389
Thursday, February 29, 2024 6:48 AM IST
വണ്ടിത്താവളം: കഴിഞ്ഞ രണ്ടാഴ്ചയായി കാടിറങ്ങി വന്ന വാനരസംഘം വാഹനയാത്രക്കാർക്കും പ്രദേശവാസികൾക്കും ശല്യമായിരിക്കുകയാണ്. മൂന്നംഗ സംഘമാണ് വണ്ടിത്താവളത്തിനും നന്ദിയോടിനുമിടയിൽ ശല്യക്കാരായിരിക്കുന്നത്.
വാനരസംഘമെത്തിയ സംഭവം ചിലർ ബന്ധപ്പെട്ട വനം വകുപ്പ് അധികൃതർക്ക് അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥലത്തെത്താത്തതിൽ പൊതുജനങ്ങൾ പ്രതിഷേധത്തിലാണ്. നിലവിൽ സ്ഥലത്ത് പന്നി ഭീതിയിൽ കഴിയുന്ന കർഷകർക്കിടയിലേക്കാണ് വാനരസംഘം ദുരിതമായിരിക്കുന്നത്.കുരങ്ങൻമാരെ പിടികൂടി മുതലമട വനമേഖലയിൽ വിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.