വിട്ടമ്മെ കൊക്കർണയിൽ മരിച്ചനിലയിൽ കണ്ടെത്തി
1396266
Thursday, February 29, 2024 2:54 AM IST
ചിറ്റൂർ: പെരുമാട്ടിയിൽ വീട്ടമ്മയെ കൊക്കർണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. കരടിക്കുന്നു പരേതനായ ഷാജിയുടെ ഭാര്യ അംബിക (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ അഗ്നിരക്ഷാ നിലയം ജീവനക്കാർ മൃതദേഹം പുറത്തെടുത്തു.
മീനാക്ഷിപുരം പോലീസ് മേൽനടപടി സ്വീകരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് കാലത്ത് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തും. അംബികക്ക് മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.