ഇരുവൃക്കകളും തകരാറിലായ പതിനാലുകാരിക്ക് പ്രതികരണവേദിയുടെ സഹായഹസ്തം
1395625
Monday, February 26, 2024 1:20 AM IST
വണ്ടിത്താവളം : ഇരുവൃക്കകളും തകരാറിലായി രോഗബാധിതയായി ദുരിതത്തിൽ കഴിയുന്ന ഹൈസ്കൂൾ വിദ്യാർഥിനിക്കു ചികിത്സാസഹായത്തിനായി ചിറ്റൂർ പ്രതികരണവേദി സാമ്പത്തിക സഹായം നൽകി.
പട്ടഞ്ചേരി പതിക്കാട്ടുച്ചള്ള ഷാനി(14)യുടെ പിതാവ് ഷൺമുഖന് പെരുമാട്ടി ഗ്രാമപഞ്ചായത്തംഗം ബിനോദ് ബാബു 10,000 രൂപ കൈമാറി.
പ്രവാസി കൂട്ടായ്മയിലൂടെ ലഭിച്ച സംഖ്യയാണ് ഷൺമുഖന് നൽകിയത്.
പഞ്ചായത്തംഗം സുകന്യാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.മധു പ്രതികരണ വേദി പ്രസിഡന്റ് എ.ശെൽവൻ, സെക്രട്ടറി എം.മജേഷ് എന്നിവരും വീട്ടിലെത്തിയാണ് തുക കൈമാറിയത്.
60 ലക്ഷത്തോളം ചികിത്സക്ക് ചിലവുവരുമെന്നാണ് ഡോക്ടർ നിർദേശം നൽകിയിരുന്നത്. കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്ന ഷണമുഖന് പ്രസ്തുത സംഖ്യസമാഹരിക്കാൻ കഴിയാത്തത് അറിഞ്ഞാണ് നാട്ടുകാർ കഴിയാവുന്ന സഹായം എത്തിക്കുന്നത്. വൃക്കരോഗചികിത്സ സഹായത്തിനായി ഉദാരമതികളിൽ നിന്നും സഹായം പ്രതീക്ഷിച്ച് വണ്ടിത്താവളം കനറാബാങ്കിൽ ഷാനിയുടെ പേരിൽ 110099631874- ഐഎഫ്എസ് സി ഡിഎൻ80006496 എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ:7594987360