മഹാത്മാ പുരസ്കാരം നേടി പഞ്ചായത്തുകൾക്ക് ആദരം
1395623
Monday, February 26, 2024 1:20 AM IST
അഗളി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിനു പുരസ്കാരാർഹരായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, പുതൂർ, അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്തുകളെ കിലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. പുതൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനവും ഷോളയൂർ ഗ്രാമപഞ്ചായത്ത് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും അഗളി ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനത്തും തിളങ്ങി. 57.62 കോടി രൂപ പ്രതിപക്ഷം ചെലവഴിച്ചുകൊണ്ടാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പുപദ്ധതികൾ പുരോഗമിക്കുന്നത്. അഗളി കിലെ ഹാളിൽ നടന്ന യോഗത്തിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനിൽകുമാർ പി.രാമമൂർത്തി പഞ്ചായത്ത് ഉപാധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, പഞ്ചായത്ത് അംഗങ്ങൾ തൊഴിലുറപ്പു പദ്ധതി യിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.