പരിഹാരമില്ല, മാലിന്യക്കൂന്പാരമായി ശോകനാശിനി-നിലമ്പതിപ്പാലം റോഡ്
1395622
Monday, February 26, 2024 1:20 AM IST
ചിറ്റൂർ: ശേകനാശിനി നിലമ്പതിപ്പാലം റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വീണ്ടും വർധിച്ചിരിക്കുകയാണ്. പുഴയുടെ വടക്കുഭാഗത്ത് ആൾത്താമസമില്ലാത്ത സ്ഥാലത്താണ് രാത്രി വ്യാപാരികൾ മാലിന്യം തള്ളുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും ഇരുചക്രവാഹനം മറ്റും കാൽനാട യാത്രക്കാർക്ക് നിരന്തരം ശല്യമാവുന്നുണ്ട്.
മാലിന്യം വലിച്ച് റോഡിലിടുകയും നായകൾ പരസ്പരം കടിച്ചുകിറുന്നതും യാത്രക്കാർക്കിട യിൽ ഭീതിയുണ്ടാക്കുന്നു. ഈ സ്ഥലത്തിനു താഴെയാണ് ആര്യമ്പള്ളം കുടിവെള്ളപദ്ധതി തടയണയുള്ളത്. മഴപെയ്യുമ്പോഴും കാറ്റു വീശുമ്പോഴും മാലിന്യം നേരിട്ട് തടയണ വെള്ളത്തിലാണെത്തുന്നത്.
ഇതു കുടിവെള്ളം മലിനമാവുന്നതിനും കാരണമാവുന്നുണ്ട്. മാലിന്യം തള്ളൽ ശിക്ഷാർഹമാണെന്നും പിഴ ചുമത്തുമെന്നും റോഡരികിൽ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും ലക്ഷ്യം കാണുന്നില്ല.
വീതികുറഞ്ഞ നിലവിലുള്ള പാതയിൽ മണ്ണിടിച്ചിലും ഉണ്ടാവുന്നുണ്ട്.
ഇരുവശത്തു നിന്നും വലിയ വാഹനങ്ങളെത്തിയാൽ മറുവശം കടക്കുന്നതു സാഹസികമായ ഡ്രൈവിംഗിലാണ്. പതിനഞ്ചോളം സ്വകാര്യബസുകളും നിരവധി ഇതര വാഹനങ്ങളും പതിവായി സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്.
ഈ സ്ഥലത്ത് തകർച്ചാഭീഷണി നേരിടുന്ന 200 മീറ്റർ ദൈർഘ്യത്തിൽ സംരക്ഷണഭിത്തി നിർമിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.