കായമാർക്കറ്റിൽ താരമായി ഞാലിപ്പൂവൻപഴം
1395616
Monday, February 26, 2024 1:20 AM IST
വടക്കഞ്ചേരി: പഴയകാലത്തു ആവശ്യക്കാർ കൂടുതലും ഉയർന്ന വിലയുമുണ്ടായിരുന്ന പൂവൻ, നേന്ത്രപ്പഴം എന്നിവയെ പിന്തള്ളി ഞാലിപ്പൂവൻ പഴം കായമാർക്കറ്റുകളിൽ താരമാവുന്നു. കിലോക്ക് 60- 65 രൂപ വരെയെത്തി ഈ പഴത്തിന്റെ വില. ഞാലിപ്പൂവനു ക്ഷാമവുമുണ്ട്.
പൂവൻപഴത്തിനു ചില്ലറവില്പനവില 35 - 40 രൂപ ഉള്ളപ്പോഴാണ് ഞാലിപ്പൂവന്റെ വില ഉയരുന്നത്.
നേന്ത്രപ്പഴത്തിനും ഇപ്പോൾ ചില്ലറ വില്പന വില 40 - 45 രൂപയിലും താഴെയാണ്. പഴയകാലത്ത് ഞാലിപ്പൂവൻ (ചാണക കദളി) മൂന്നാംതരം പഴമായിട്ടാണ് കണ്ടിരുന്നത്.
എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഔഷധഗുണ പരിവേഷവും പഴം ഷെയ്ക്കിനും മിക്സഡ് ഐസ്ക്രീമിലുമൊക്കെ ഞാലിപ്പൂവൻ പഴമാണ് സ്ഥാനം പിടിക്കുന്നത്.
ഏതുകാലത്തും കഴിക്കാവുന്ന പഴം എന്ന നിലയിൽ ഞാലിപ്പൂവന് നല്ല ഡിമാൻഡുണ്ടെന്നു വിഎഫ്പിസികെയുടെ പാളയത്തുള്ള സ്വാശ്രയ കർഷകസംഘം പ്രസിഡന്റ് ബിജു പറഞ്ഞു.