ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് രണ്ടുപേര്‍ മരിച്ചു
1395472
Sunday, February 25, 2024 10:41 PM IST
പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന് റോഡിന് സമീപം ലോറിക്ക് പിന്നില്‍ കോഴി കയറ്റിയെത്തിയ പിക്കപ്പ് വാനിടിച്ച് രണ്ട് പേര് മരിച്ചു. മേപ്പറമ്പ് പേഴുങ്കര ആനക്കല്ല് വീട്ടില്‍ മുഹമ്മദ് റഫീഖ്-സീനത്ത് ദമ്പതികളുടെ മകന് നിഷാദ്(27), കൊടുന്തിരപ്പുള്ളി ചേങ്ങോട് പരേതനായ വെള്ളക്കുട്ടി മകന് ശിവന് (58) എന്നിവരാണ് മരിച്ചത്.
ഗുരുതരമായ പരുക്കേറ്റ പിക്കറ്റ് വാന്‍ ഡൈവര്‍ ഷാജിറിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30നാണ് അപകടം. ഇരുവാഹനങ്ങളും കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. കഞ്ചിക്കോട് അഗ്നിശമന സേനയെത്തിയാണ് പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്.
റംസീന, റിസാനത്ത് എന്നിവർ മരിച്ച നിഷാദിന്റെ സഹോദരിമാരാണ്. തങ്കയാണ് ശിവന്റെ മാതാവ്. ഭാര്യ: വിജയ. മക്കള്‍: ഉണ്ണികൃഷ്ണന്, വിനിഷ. മരുമകന്: പ്രകാശന്. സഹോദരങ്ങള്‍: കൃ്ഷ്ണന്കുട്ടി, മണികണ്ഠന്, മുരളി, അപ്പുണ്ണി.