കൊടുമ്പ് ക്ഷേത്രകുളം വൃത്തിയാക്കി തുടങ്ങി
1395379
Sunday, February 25, 2024 6:29 AM IST
ചിറ്റൂർ: കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിൽ താമരയിലയും ചണ്ടിയും മൂടിയത് നീക്കംചെയ്തു തുടങ്ങി. വേനൽ ശക്തമായതോടെ ജലക്ഷാമം രൂക്ഷമായതിനാലാണ് കുളം ശുചീകരണം തുടങ്ങിയത്. അമ്പലത്തിലെത്തുന്നവർക്കു പുറമെ സമീപപ്രദേശത്തെ കുടുംബക്കാർക്കും വേനൽശക്തമായതോടെ അമ്പലക്കുളമാണ് ആശ്രയമാകുന്നത്.
ഒരേക്കർ വിസ്തൃതിയിലുള്ള കുളത്തിൽ നിലവിൽ വെള്ളമുണ്ട്. ചണ്ടി നിറഞ്ഞതു കാരണം കുളത്തിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ കുളത്തിലെ മീനുകൾക്ക് ഓക്സിജൻ ലഭിക്കാത്ത സാഹചര്യവുമുണ്ട്. സമീപ പ്രദേശങ്ങളിലെ വീട്ടു കിണറുകളും മറ്റു ജലാശയങ്ങളും വരണ്ടുതുടങ്ങിയിരിക്കുകയാണ്. നാൽക്കാലികൾക്ക് കുടിവെള്ളത്തിനും അമ്പലക്കുളത്തിനെ ആശ്രയിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം ചണ്ടിയും താമരയിലയും നീക്കി കുളം ഉപയോഗപ്രദമാകുമെന്നത് സമീപവാസികൾക്കും ആശ്വാസമാകും.