വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ലാ​പ്‌​ടോ​പ്പ്, വ​യോ​ജ​ന​ങ്ങ​ള്‍​ക്കു ക​ട്ടി​ല്‍ വി​ത​ര​ണം
Friday, February 23, 2024 1:20 AM IST
ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലാ​പ്‌​ടോ​പ്പും വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക​ട്ടി​ലും വി​ത​ര​ണം ചെ​യ്തു. 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 7.10 ല​ക്ഷം രൂ​പ​യി​ല്‍ 22 എ​സ് സി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലാ​പ്‌​ടോ​പ്പും 6.56 ല​ക്ഷം രൂ​പ​യി​ല്‍ 160 വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക​ട്ടി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ഇ​തി​ല്‍ എ​സ് സി വി​ഭാ​ഗ​ത്തി​ല്‍ 40 പേ​രും പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ 120 പേ​രും ഉ​ള്‍​പ്പെ​ടു​ന്നു.
അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്തി​ല്‍ ക​ട്ടി​ല്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും.

കാ​വ​ശ്ശേ​രി ജിഎ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പി.​പി. സു​മോ​ദ് എംഎ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ര​മേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കൃ​ഷ്ണ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന ഗോ​പി, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സു​ജാ​ത ച​ന്ദ്ര​ന്‍, ഗി​രി​ജ പ്രേം​പ്ര​കാ​ശ്, ഗോ​പ​ന്‍, ആ​ണ്ടി​യ​പ്പു, നി​ത്യ, കേ​ശ​വ​ദാ​സ്, സു​ചി​ത്ര, ഐ​സിഡിഎ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ നി​മി​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.