കാണികളുടെ മനംകവർന്ന് കുംഭവിത്തുമേള
1394804
Friday, February 23, 2024 1:20 AM IST
ആലത്തൂര്‍: കൃഷിഭവനു കീഴിലുള്ള നിറ ഇക്കോഷോപ്പിന്റെ ആഭിമുഖ്യത്തില്‍ ആലത്തൂരില്‍ കുംഭവിത്തുമേള തുടരുന്നു. കിഴങ്ങുവര്‍ഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കിഴങ്ങുവിളകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് മേള നടക്കുന്നത്.
നാടന്‍ ചേന, കാച്ചില്, കൂവ, നേന്ത്രന്കന്ന്, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളാണ് മേളയിലൂടെ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. ആലത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പിലെ മേള നാളെ സമാപിക്കും.
ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി മേള ഉദ്ഘാടനം ചെയ്തു.
മേളയിലൂടെ തനതായ കിഴങ്ങു വിളകളെ യുവകര്ഷകരിലേക്ക് എത്തിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും പ്രസിഡന്റ് വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന് പെരുവക്കല് അധ്യക്ഷനായി.
വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ കുമാരി, വാര്‍ഡംഗം നജീബ്, കൃഷി ഓഫീസര്‍ കെ. ശ്രുതി, കാര്‍ഷിക വികസന സമിതി അംഗം ശശിധരന് പൂങ്ങോട്, നിറ ഇക്കോഷോപ്പ് ഭാരവാഹികളായ ഗംഗാധരന്, ഗൗതമന് തുടങ്ങിയവര്‍ പങ്കെടുത്തു.