ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ട്രെ​യി​നി​ൽ നി​ന്ന് വീണു മരിച്ചു
Friday, February 23, 2024 12:17 AM IST
ഷൊ​ർ​ണൂ​ർ: ട്രെ​യി​നി​ൽ നി​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് വീ​ണ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​നോ​ദ് കു​മാ​റി​ന്‍റെ (52) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട്ട് നി​ന്ന് മീ​റ്റിം​ഗ് ക​ഴി​ഞ്ഞ് നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വെ പാ​ല​ത്തി​ലൂടെ ട്രെ​യി​ൻ ക​ട​ന്ന് പോ​കു​മ്പോ​ൾ ഒ​രാ​ൾ പു​ഴ​യി​ലേ​ക്ക് വീ​ണ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി സ​ഹ​യാ​ത്രി​ക​ൻ റെ​യി​ൽ​വെ അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ന​ൽ​കി​യി​രു​ന്നു.​ ഇ​തേ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും മ​റ്റും ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെര​ച്ചി​ലി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.