പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാലു വയസുകാരൻ മരിച്ചു
1394554
Wednesday, February 21, 2024 11:24 PM IST
ചെർപ്പുളശേരി: നെല്ലായയിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാലു വയസുകാരൻ മരിച്ചു. നെല്ലായ കാഞ്ഞിരത്തിങ്കൽ മനോജ്- സുമിഷ ദന്പതികളുടെ മകൻ ആദിനാഥ് ആണ് മരിച്ചത്. നെല്ലായ ഇരുമ്പാലശേരിയിലാണ് സംഭവം.
ഇന്നലെ രാവിലെ 10.30 ന് മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചെർപ്പുളശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു.