ക്ഷേമനിധി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണം: കെടിയുസി ജില്ലാ കമ്മിറ്റി
1394500
Wednesday, February 21, 2024 5:46 AM IST
പാലക്കാട്: മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെടിയുസി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴിലാളി ക്ഷേമനിധി ബോർഡ് പിരിച്ചെടുത്ത തുകയിൽ നിന്നും വിതരണം ചെയ്യേണ്ട പെൻഷൻ തുക സർക്കാർ അടിയന്തരമായി വിതരണം ചെയ്യണമെന്നും എല്ലാ വിഭാഗം പെൻഷൻകാരും ഈ സർക്കാരിന്റെ കീഴിൽ ദുരിതം അനുഭവിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കെടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ മാധവ വാര്യയർ അധ്യക്ഷനായ യോഗം കേരള കോണ്ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ജോബി ജോണ് ഉദ്ഘാടനം ചെയ്തു.
കേരള കോണ്ഗ്രസ് നേതാക്കന്മാരായ കെ.ശിവരാജേഷ്, തോമസ് ജേക്കബ്, എൻ.വി. സാബു, എൻ.പി. ചാക്കോ, എം.വി. രാമചന്ദ്രൻ നായർ, ആർ.മോഹൻദാസ്, രവീന്ദ്രനാഥ് എന്നിവർ ആശംസ പ്രസംഗം നടത്തി. യോഗത്തിൽ. കെടിയുസി ജില്ലാ പ്രസിഡന്റ് എം.മണികണ്ഠൻ സ്വാഗതവും ജനറൽ സെക്രട്ടറി പ്രജീഷ് പ്ലാക്കൽ നന്ദിയും പറഞ്ഞു. നേതൃയോഗത്തിൽ കെടിയുസി ജില്ലാ ഭാരവാഹികളായി
പ്രസിഡന്റ് എം.മണികണ്ഠൻ എലവഞ്ചേരി, വൈസ് പ്രസിഡന്റ് ജയകൃഷ്ണൻ കോട്ടായി, അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി പ്രജീഷ് പ്ലാക്കൽ, ട്രഷർ പി.സി. അബ്രഹാം ഒറ്റപ്പാലം എന്നിവരെ തെരഞ്ഞെടുത്തു.