മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ തെങ്കര ശാഖ പുതിയ കെട്ടിടത്തിലേയ്ക്ക്
1394198
Tuesday, February 20, 2024 6:56 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് റൂറൽ ബാങ്കിന്റെ തെങ്കര ശാഖ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. ലോക്കർ ഉദ്ഘാടനം മുൻ എംഎൽഎ പി.കെ. ശശി നിർവ്വഹിച്ചു.
ആദ്യ നിക്ഷേപം സിപിഎം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. ആദ്യ വായ്പ നൽകൽ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ പി. ഉദയൻ നിർവഹിച്ചു. സെക്രട്ടറി എം. പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ബാങ്ക് പ്രസിഡന്റ് പി.എൻ. മോഹനൻ, സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ കെ.ജി. സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ സുകുമാരൻ, അയിഷ ബാനു, വാർഡ് മെമ്പർമാരായ എൻ. ഉനൈസ്, സൂര്യ കൃഷ്ണ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധികളായ പി. അലവി, ഭാസ്കരൻ മുണ്ടക്കണ്ണി, ഹരിദാസൻ ആറ്റക്കര, ഫൈസൽ തട്ടാരക്കാടൻ, സിറിയക് അഗസ്റ്റ്യൻ, നാസർ, ജോയ് മണിമല, എ. ബിന്ദു, ടി.കെ. സുനിൽ, എം. ഉണ്ണീൻ, കെ. സുരേന്ദ്രൻ പങ്കെടുത്തു.