ഷൊർണൂരിൽ ഭാരത് റൈസ് വിതരണം
1394194
Tuesday, February 20, 2024 6:56 AM IST
ഷൊർണ്ണൂർ : ഷൊർണൂരിലും ഭാരത് റൈസ് വിതരണം നടന്നു. കുളപ്പുള്ളിയിലാണ് 10 കിലോഗ്രാം തൂക്കം വരുന്ന ആയിരം ബാഗുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ബിജെപി ഷൊർണ്ണൂർ മണ്ഡലം പ്രസിഡന്റ് എൻ. മണികണ്ഠൻ അടക്കമുള്ളവർ പങ്കെടുത്തു. വലിയ ജനത്തിരക്കാണ് അരി വാങ്ങിക്കുന്നതിന് വേണ്ടി അനുഭവപ്പെട്ടത്. മുഴുവൻ ആളുകൾക്കും അരി നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി.