കാരുണ്യ സർവകലാശാല 18 അമേരിക്കൻ സർവകലാശാലകളുമായി കൈകോർക്കുന്നു
1394193
Tuesday, February 20, 2024 6:56 AM IST
കോയന്പത്തൂർ : കാരുണ്യ സർവകലാശാല 18 അമേരിക്കൻ സർവകലാശാലകളുമായി കൈകോർക്കുന്നു. വിവിധ അമേരിക്കൻ സർവകലാശാലകളിൽ നിന്നുള്ള 28 വിദഗ്ധരുടെ ഒരു പ്രതിനിധി സംഘം കഴിഞ്ഞ 18ന് കാരുണ്യ സർവകലാശാല സന്ദർശിച്ചിരുന്നു.
അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ സ്ഥാപിക്കുകയും ഫാക്കൽറ്റി, സ്റ്റുഡന്റ് എക്സ്ചേഞ്ച്, സംയുക്ത അക്കാദമിക്, റിസർച്ച് പ്രോഗ്രാമുകൾ, സാങ്കേതികവിദ്യയുടെ കൈമാറ്റം എന്നീ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുക എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. യുഎസ് സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളെ വൈസ് ചാൻസലർ ഡോ.ജി. പ്രിൻസ് അരുൾരാജ് സ്വീകരിച്ചു. തുടർന്ന് അക്കാദമിക് വിദഗ്ധരുമായും ചർച്ച നടത്തി.