ഇരട്ടക്കുളത്ത് വാഹനാപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1376814
Friday, December 8, 2023 11:12 PM IST
ആലത്തൂർ: ഇരട്ടക്കുളം അഭയ ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരിങ്ങോട്ടുകുറിശി ചിറപ്പാടം രാജകൃഷ്ണൻ എന്ന മണിയുടെ മകൻ രതീഷ്(39) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു അപകടം. ആലത്തൂരിൽ നിന്ന് വടക്കഞ്ചേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ അതേ ദിശയിൽ വന്ന അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താതെ പോയി. ലോട്ടറി വില്പനക്കാരൻ ആയിരുന്നു. അമ്മ: രമണി. ഭാര്യ: ഷൈനി മകൾ: ഒരു വയസുള്ള പെൺകുട്ടി. സഹോദരങ്ങൾ: ലേഖ, രഞ്ജിത്ത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.