കർമനിരതരായി സ്റ്റുഡന്റ്സ് പോലീസും ജൂണിയർ റെഡ്ക്രോസും
1376673
Friday, December 8, 2023 1:35 AM IST
പാലക്കാട്: കലോത്സവം നടക്കുന്ന പ്രധാന വേദികളായ ബിഇഎം സ്കൂളിൽ കർമനിരതരായി സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും, ജെആർസിയും.
പാലക്കാടൻ ചൂടിനെ വകവെക്കാതെ റോഡരികിലെ വാഹന പാർക്കിംഗിൽ തുടങ്ങി കസേര ഒരുക്കൽ, സ്റ്റേജ് തുടങ്ങി എല്ലായിടത്തും ഇവരുടെ സാനിധ്യം ഉണ്ട്.
പ്രധാന കവാടത്തിലെത്തുന്നവർക്ക് അതത് സ്റ്റേജ് വിവരങ്ങൾ നൽകാൻ ഒരു ടീം കവാടത്തിൽ തന്നെയുണ്ട്. ഇരുപതു പേർ വീതം നാല് സ്കൂളുകളിൽ നിന്നുമായി 80 എസ്പിസി കേഡറ്റുകളാണ് ബി ഇഎം സ്കൂളിൽ പ്രവർത്തിക്കുന്നത്. ബിഗ് ബസാർ സ്കൂളിലെ ജെആർസി ടീമംഗങ്ങളായ നാലുപേരും മേക്കപ്പ് റൂമിലേക്ക് അനാവശ്യമായി കടക്കുന്നവരെ നിയന്ത്രിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്.
പോലീസിന്റെ ശക്തമായ നിരീക്ഷണവും കലോത്സവ വേദികളിലും പരിസരത്തും ഉണ്ട്.