തത്തമംഗലത്ത് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം അന്തിമഘട്ടത്തിൽ
1376109
Wednesday, December 6, 2023 1:18 AM IST
തത്തമംഗലം : വെള്ളപ്പനയിൽ ലൈഫ് മിഷന്റെ നാലു നില ഫ്ലാറ്റ് നിർമാണം അന്തിമഘട്ടത്തിൽ. 41 വീടുകൾക്കായാണ് ഫ്ലാറ്റ് നിർമിക്കുന്നത്.
2016 ലാണ് സംസ്ഥാനത്ത് രണ്ടു മന്ത്രിമാർ പങ്കെടുത്ത് ലൈഫ് മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി നടത്തിപ്പിനായി വെള്ളപ്പനയിൽ താമസമുണ്ടായിരുന്ന 11 കുടുംബങ്ങൾക്കായി ഫ്ലാറ്റിൽ താമസ സൗകര്യം ഒരുക്കും എന്ന് വാഗ്ദാനം നല്കിയാണ് കുടിയൊഴിപ്പിച്ചത്.
പിന്നീട് ദ്രുതഗതിയിൽ നിർമാണം ആരംഭിച്ചെങ്കിലും അതേ വേഗതയിൽ തന്നെ നിലയ്ക്കുകയും ചെയ്തു.
യുഡിഎഫ് ഭരണസമിയായുള്ള ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ നിന്നും രേഖാമൂലം അനുവാദം ലഭിക്കാൻ വൈകിയതാണ് വർഷങ്ങളോളം ഫ്ലാറ്റ് നിർമാണം വൈകാനിടയായതെന്ന് ലൈഫ് മിഷൻ ജില്ലാ അധികൃതർ അറിയിച്ചിരുന്നത്.
കഴിഞ്ഞ രണ്ടു വർഷം മുൻപ് വീണ്ടും പ്രവർത്തികൾ ആരംഭിച്ചെങ്കിലും സമയോചിതമായി ബിൽ ലഭില്ലെന്ന് കാരണം പറഞ്ഞ് ഏജൻസി പണി ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് നിർമാണ കരാർ മറ്റൊരു കമ്പനിയെ ഏൽപ്പിച്ച ശേഷമാണ് തുടർന്ന് പ്രവൃത്തികൾ നടന്നുവരുന്നത്.
നിർമാണം അന്തിമ ഘട്ടത്തിലെത്താനിരിക്കെ ഫ്ലാറ്റിൽ ഹാർഡ് ബോർഡ് ഉപയോഗിച്ച് ഭിത്തിനിർമാണം നടത്തുന്നത് തീർത്തും സുരക്ഷിതമല്ലെന്ന ആരോപണം ഉയർന്നിരിക്കുകയാണ്.
ഫ്ലാറ്റിന്റെ സുരക്ഷിതാവസ്ഥ ഉറപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഉയർന്നിട്ടുണ്ട്.