ആദ്യദിനം മണ്ണാർക്കാട് ഉപജില്ല മുന്നിൽ
1376105
Wednesday, December 6, 2023 1:18 AM IST
പാലക്കാട്: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിവസമായ ഇന്നലെ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായപ്പോൾ 159 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ല ഒന്നാം സ്ഥാനത്ത്. 156 പോയിന്റ് നേടി തൃത്താല രണ്ടാം സ്ഥാനത്തും 154 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും ഉണ്ട്.
മറ്റു ഉപജില്ലകളുടെ പോയിന്റ് നില: പട്ടാന്പി- 151, ഒറ്റപ്പാലം- 149, ആലത്തൂർ- 146, ചിറ്റൂർ- 144, ഷൊർണൂർ-138, ചെർപ്പുളശേരി- 137, പറളി- 129, കൊല്ലങ്കോട് -122, കുഴൽമന്ദം- 108.
സ്കൂൾ തലത്തിൽ 69 പോയിന്റ് നേടി ചിറ്റൂർ ജിവിഎച്ച്എസ് എസ് ഒന്നും 65 പോയിന്റ് നേടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം രണ്ടും 58 പോയിന്റുമായി ഒറ്റപ്പാലം ടിആർകെഎച്ച്എസ്് വാണിയംകുളം മൂന്നും 55 പോയിന്റോടെ എച്ച്എസ്എസ് ശ്രീകൃഷ്ണപുരം, നാലും 39 പോയിന്റ് നേടി കെപിആർപിഎച്ച്എസ്് പറളി 39 അഞ്ചും സ്ഥാനത്തുണ്ട്.
കലോത്സവവേദികളിൽ ഇന്ന്
ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ വേദി ഒന്ന്- യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഒപ്പന. വേദി രണ്ട്- യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം തിരുവാതിര. വേദി മൂന്ന്- യുപിവിഭാഗം നാടകം, ഹൈസ്കൂൾവിഭാഗം യക്ഷഗാനം. വേദി നാല്- ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കഥകളി (സിംഗിൾ ആൻഡ് ഗ്രൂപ്പ്). സിഎസ്ഐ ഇഎംഎസ് വേദി അഞ്ച്- ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വട്ടപ്പാട്ട്, കോൽക്കളി. വേദി ആറ്- യുപി, ഹൈസ്കൂൾ വിഭാഗം അറബി കലോത്സവം, സംഘഗാനം, മോണോ ആക്ട്. വേദി ഏഴ്- യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം അറബി കലോത്സവം, അറബി പ്രസംഗം, യുപി വിഭാഗം അറബി കഥ പറയൽ, ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗം. ബിഇഎം ജെബിഎസ് വേദി എട്ട്- ഹൈസ്കൂൾ, ഹയർ സെക്കൻഡറി (ആണ്, പെണ്) യുപി വിഭാഗം മോണോ ആക്ട് ജനറൽ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി (ആണ്, പെണ്) വിഭാഗം മിമിക്രി, വേദി ഒൻപത്- ഹൈസ്കൂൾ, ഹയർ സെക്കൻഡറി (ആണ്, പെണ്) യുപി വിഭാഗം മാപ്പിളപ്പാട്ട്. സെന്റ് സെബാസ്റ്റ്യൻ എസ്ബിഎസ് വേദി 10- ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി, പരിചമുട്ട്, വേദി 11 - ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വയലിൽ (പൗരസ്ത്യം, പാശ്ചാത്യം) വീണ/വിചിത്ര വീണ, വേദി 12- യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പദ്യം ചൊല്ലൽ (ഇംഗ്ലീഷ്), ഇംഗ്ലീഷ് പ്രസംഗം. സെന്റ് സെബാസ്റ്റ്യൻ ഇഎംഎസ് ഹാൾ വേദി 14- ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഓടക്കുഴൽ, തബല, ഹൈസ്കൂൾ വിഭാഗം മൃദംഗം/ഗഞ്ചിറ/ഘടം, ഹയർ സെക്കൻഡറി വിഭാഗം മൃദംഗം/ നാദസ്വരം.ഐടിഐ@സ്കൂൾ വേദി 15- ഹൈസ്കൂൾ, ഹയർ സെക്കൻഡറി(ആണ്, പെണ്) യു.പി വിഭാഗം ഓട്ടൻതുള്ളൽ.