പാലക്കാട്: നവകേരള സദസ് നടക്കുന്ന കോട്ടമൈതാനിയിലെ വേദിയിലേയ്ക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച് നടത്തി. സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഐഎംഎ ജംഗ്ഷന് സമീപം പോലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ഇന്നലെ രാവിലെ 12 മണിയോടെയാണ് നവകേരള സദസ് നടക്കുന്ന വേദിയിലേയ്ക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച് നടത്തിയത്. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, നേതാക്കളായ വിനോദ് ചെറാട്, അജാസ് കുഴൽമന്ദം, സജീഷ് തിരുവാലത്തൂർ, പ്രമോദ് തണ്ടലോട്, അക്ഷയ്, ഇഖ്ബാൽ എന്നിവർ മാർച്ചിന് നേതൃത്വം നല്കി.