ചിറ്റൂർ സബ് ജയിൽ പച്ചക്കറിത്തോട്ടത്തിലേക്ക് തൈകളും ഗ്രോബാഗുകളും നൽകി
1375189
Saturday, December 2, 2023 2:07 AM IST
ചിറ്റൂർ: എട്ടാം അറിവ് ദുരന്തനിവാരണ സംഘടന ചിറ്റൂർ സ്പെഷൽ ജയിലിന്റെ പച്ചക്കറി തോട്ടത്തിലേക്ക് 500 ഗ്രോബാഗുകളും വിവിധയിനം തൈകളും വിതരണം ചെയ്തു.
വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാനായി അങ്കണവാടികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കു പച്ചക്കറി കൃഷി ചെയ്യാൻ നടപ്പിലാക്കുന്ന "കുരുന്ന്' പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണം ചെയ്തത്.
സ്പെഷൽ സബ്ജയിൽ സൂപ്രണ്ട് എം. ഷാജിമോൻ തൈകൾ ഏറ്റുവാങ്ങി. പി.കെ. അരവിനന്ദാക്ഷൻ, ശരവണകുമാർ, പഴനിസ്വാമി, ജി. രാജ എന്നിവർ പങ്കെടുത്തു.