ഇറ്റലിയിൽനിന്നെത്തിയ സംഘത്തിനു കോങ്ങാട് നിർമല സ്കൂളിൽ സ്വീകരണം
1375187
Saturday, December 2, 2023 2:07 AM IST
കോങ്ങാട്: നിർമല സ്കൂളിൽ ഇന്ത്യയിലുള്ള തങ്ങളുടെ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സന്ദർശനത്തിന്റെ ഭാഗമായി ഇറ്റലിയിൽ നിന്നും വന്ന കോണ്ഗ്രിഗേഷൻ ലീഡർ സിസ്റ്റർ അന്റോനില ടോവാഗിലിറി, വികാർ ജനറൽ സിസ്റ്റർ മേരി ബ്രിജിറ്റ്, പ്രൊവിൻസ് ലീഡർ സിസ്റ്റർ ബ്ലാഞ്ച് ഡെമെല്ലോ എന്നിവരെ സ്കൂളിൽ സ്വീകരിച്ചു.
കേരളത്തനിമ വിളിച്ചോതുന്ന ദ്യശ്യ വിസ്മയങ്ങൾ തീർത്താണ് സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും സ്വീകരണം ഒരുക്കിയത്.
കേരളത്തിന്റ തനതു കലാരൂപങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു. സ്കൂളിനെക്കുറിച്ചും സ്കൂളിലെ പുരോഗമനപരമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വിദ്യാർഥികൾക് നൽകേണ്ട മാർഗനിർദേശങ്ങളെക്കുറിച്ചും സംസാരിച്ചു. പരിപാടികൾക്ക് പ്രിൻസിപ്പൽ നേതൃത്വം നൽകി.